ചൊക്ലി കക്കുഴിയിൽ മൂർക്കോത്ത്കണ്ടി പുത്തൻപീടിക കുടുംബസംഗമം നടന്നു.
ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി:എം.ഒ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റാഷിദ് ഇർഫാനി ഉസ്താദ് മേനപ്രം പ്രാർത്ഥന നടത്തി.മുനീർ മുണ്ടയോട്ട് അധ്യക്ഷത വഹിച്ചു.'കുടുംബ ബന്ധം 'എന്ന വിഷയത്തിൽ കുടുംബാംഗമായ നാഫിയ ക്ലാസെടുത്തു.കുടുംബത്തിലെ മുതിർന്ന പൗരൻമാരെ ചടങ്ങിൽ വെച്ച് ആദരിച്ചു.റാഷിദ് എകരത്ത്,മുസ്തഫ കാരപ്പൊയിൽ,സലീം പുത്തൻപീടിക,ബുഷ്റ കക്കുഴിയിൽ,നംഷീർ,നൗഷാദ്,നഹാദ്,സഫ്നിൽ,ഇർഫാൻ,അസിൽ,
അൻസാർ,എന്നിവർ ആശംസ പ്രസംഗം നടത്തി.നാസർ കക്കുഴിയിൽ സ്വാഗതവും സലീം പുത്തൻപീടികയിൽ നന്ദിയും പറഞ്ഞു.തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു .