പാനൂർ :പാനൂർ സബ്ബ് രജിസ്ട്രാർ ഓഫീസിൻ്റെ നിലവിലെ കെട്ടിടം പുതുക്കിപണിയുന്നതിനാൽ 27-08-2024 തീയതി മുതൽ പാനൂർ സ്റ്റേറ്റ് ബേങ്കിനു പിറകിലുള്ള മദീന ക്വാർട്ടേഴ്സ് എന്ന വാടക കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിച്ചു തുടങ്ങുന്നതാണ്. അതിനോടനുബന്ധിച്ച് ആഫീസിലെ റിക്കാർഡുകളും, കമ്പ്യൂട്ടറുകളും, ഫർണിച്ചറുകളും മറ്റും 23-08-2024, 24-08- 2024 തീയതികളിൽ വാടക കെട്ടിടത്തിലേക്കു മാറ്റുകയാണെന്ന് പാനൂർ സബ് രജിസ്ട്രാർ അറിയിച്ചു