Zygo-Ad

പാനൂർ ടൗണിലൂടെ 17 കാരൻ ലൈസൻസില്ലാതെ ബൈക്കോടിച്ചു: അമ്മക്കെതിരെ കേസ്.


പാനൂർ :പാനൂർ ടൗണിലൂടെ അപകടകരമായ രീതിയിൽ ബൈക്കോടിച്ച 17കാരൻ പിടിയിൽ. വാഹന പരിശോധന നടത്തുകയായിരുന്ന പാനൂർ എസ്.ഐ രാംജിത്തും സംഘത്തിന്റെ മുന്നിലേക്കാണ് 17 കാരൻ ബൈക്കോടിച്ചെത്തിയത്.അന്വേഷണത്തിൽ വിളക്കോട്ടൂരിലെ അമ്മയായ മിനിയുടെ പേരിലാണ് ബൈക്കെന്ന് കണ്ടെത്തി. തുടർന്ന് അമ്മക്കെതിരെ കേസെടുത്തു.വരും ദിവസങ്ങളിലും കുട്ടി ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പാനൂർ പോലീസ് അറിയിച്ചു. കാൽ ലക്ഷം രൂപ മുതൽ പിഴ വിധിക്കാവുന്ന കുറ്റമാണിത്.

വളരെ പുതിയ വളരെ പഴയ