പാനൂർ :സമ്പൂർണ ഡിജിറ്റൽ സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി രാമവിലാസം എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ചൊക്ലി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്ക് ഡെസ്ക്റ്റോപ്പ് പബ്ലിഷ്ങ് പരിശീലനം നൽകി. മലയാളം റ്റൈപ്പിങ്ങ്, ഡോക്യൂമെന്റഷൻ തുടങ്ങിയ അടിസ്ഥാന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയാണ് കുട്ടികൾ ക്ലാസുകൾ നയിച്ചത്. ആദ്യ ഘട്ട ക്ലാസ്സ് പഞ്ചായത്ത് വാർഡ് മെമ്പേഴ്സിനാണ് നൽകിയത്.
പരിശീലന ക്ലാസ്സ് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ ടീച്ചർ ഉദ്ഘടനം ചെയ്തു. ചടങ്ങിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായ റയാൻ, ഷിയോക ദേവ് എന്നിവർ സംസാരിച്ചു.ലിറ്റിൽ കൈറ്റ് കോ ഓഡിനേറ്റർ മാരായ അധ്യാപകർ റിൻസി, സായി സ്വരൂപ് എന്നിവർ നേതൃത്വം നൽകി.