Zygo-Ad

താനക്കൊട്ടൂർ യുപി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവർ ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.

താനക്കോട്ടൂർ : താനക്കൊട്ടൂർ യുപി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർത്ഥികൾ നിർമ്മിച്ച മെഡിസിൻ കവർ ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി. പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർത്ഥികൾ ഒരാഴ്ച സമയം കൊണ്ട് തയ്യാറാക്കിയ ആയിരത്തിൽ പരം കവറുകളാണ് ഹെഡ്മാസ്റ്റർ കൈമാറിയത്. കഴിഞ്ഞവർഷവും കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിസിൻ കവറുകൾ സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് നൽയിട്ടുണ്ട്. മെഡിക്കൽ ഓഫീസർ റഫീദ കവറുകൾ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി ജയകുമാർ, വാർഡ് മെമ്പറും സ്കൂളിലെ അധ്യാപകനുമായ വികെ അബൂബക്കർ,സ്കൂളിലെ അധ്യാപകരായ,കെ രാജേഷ് കുമാർ,ആര്യ, മസ്ബൂബ, അപർണ, ശ്രീജില, പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
വളരെ പുതിയ വളരെ പഴയ