Zygo-Ad

കടവത്തൂരിൽ വീണ്ടും തീപിടുത്തം. മെട്രോ ഫാൻസി കത്തി നശിച്ചു.

 


പാനൂർ: കടവത്തൂരിൽ ഇന്ന് 3 മണിയോടെയാണ് വൻ തീപിടുത്തമുണ്ടായത്.തീപിടുത്തത്തിൽ ടൗണിലെ മെട്രൊ ഫാൻസി പൂർണ്ണമായും കത്തി നശിച്ചു.സമീപത്തെ പർദ്ദ ഷോപ്പിലും തീപിടുത്തം വ്യാപിച്ചു.പാനൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെ സമീപത്തെ കൊപ്ര കടയ്ക്ക് തീപിടിച്ച സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് കടവത്തൂരിൽ വീണ്ടും തീപിടുത്തമുണ്ടായിട്ടുള്ളത്.

വളരെ പുതിയ വളരെ പഴയ