Zygo-Ad

പാലത്തായിയിൽ കൊപ്ര പീടികയ്ക്ക് തീ പിടിച്ചു.70 ചാക്ക് കൊപ്ര കത്തി നശിച്ചു.


കടവത്തൂർ : കടവത്തൂർ പാലത്തായി റോഡിലെ റോയൽ കൊപ്ര പീടികയിലാണ് പുലർച്ചെ നാലരയോടെ തീപ്പിടുത്തമുണ്ടായത്. വടകര സ്വദേശിയായ അഭയകുമാറിൻ്റെതാണ് സ്ഥാപനം. മുകൾ നിലയിലെ കൊപ്ര ഉണക്കുന്ന ഷെഡിനാണ് തീപിടിച്ചത്.70 ചാക്ക് കൊപ്ര കത്തി നശിച്ചു. സ്ഥാപനത്തിനും കേടുപാടുണ്ടായി.5 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പാനൂരിൽ നിന്നും, നാദാപുരത്തു നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ പണിപ്പെട്ട് തീയണച്ചു. സമീപങ്ങളിലേക്ക് തീപടരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.അസി. സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, ഗ്രേഡ് ഓഫീസർ ഹരീഷ്, സീനിയർ ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ബൈജു കോട്ടായി, രഞ്ജിത്ത്, ഷിജിത്ത്, ലതീഷ്, നിജീഷ്, ഷിനിത്ത്, മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. തീപ്പിടുത്തത്തിൻ്റെ കാരണം അറിവായിട്ടില്ല.

വളരെ പുതിയ വളരെ പഴയ