Zygo-Ad

ബൈത്തുൽബിർ റിലേക്ക് സുവർണ്ണ സമ്മാനം


പെരിങ്ങത്തൂർ : വയനാട് ദുരിതബാധിതർക്കായി അൽബിർറ് സ്കൂൾസ് നിർമ്മിച്ച് നൽകാനുദ്ദേശിക്കുന്ന ബൈത്തുൽബിർ പദ്ധതിയിലേക്ക്  തൻ്റെ സ്വർണ്ണ കമ്മൽ നൽകി ഫാത്തിമ ഹാരിസ് മാതൃകയായി. എ ജെറ്റ് അൽബിർ സ്കൂൾ പെരിങ്ങത്തൂരിൽ നാലാം തരം വിദ്യാർത്ഥിയാണ് ഫാത്തിമ ഹാരിസ്.  ഹാരിസിൻ്റെയും

ഷമീമയുടേയും പുത്രിയാണ് ഫാത്തിമ. പാഠ്യ പാഠ്യേതരവിഷയങ്ങളിൽ മുന്നിൽ നിൽക്കുന്ന ഫാത്തിമയുടെ ആഗ്രഹത്തോടൊപ്പം സഹജീവി സാന്ത്വനത്തിൻ്റെ പുതിയ പാഠങ്ങളെ സമൂഹത്തിന് നൽകുകയാണ് ഈ കുടുംബം. പെരിങ്ങത്തൂർ എ ജെറ്റ് അൽ ബിർ സ്കൂളിൽ നടന്ന ചടങ്ങിൽ പെരിങ്ങത്തൂർ മഹല്ല് പ്രസിഡന്റ്  മുസ്തഫ നെല്ലിക്ക  ഫാത്തിമയിൽ നിന്ന് സ്വർണ്ണ കമ്മൽ ഏറ്റുവാങ്ങി.
 സിദ്ദീഖ്  കൂടത്തിൽ  ,
അസീസ് കുന്നോത്ത് ,
കാസിം ഹന ,
ഉനൈസ് വാഫി , കുട്ടിയുടെ പിതാവ് ഹാരിസ് പാറാൽ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ