പാനൂർ : പാനൂർ മേഖലയിൽ ഒരു വർഷത്തിനിടെ ആദ്യമായി കോഴി വില 100ൽ താണു. കല്ലിക്കണ്ടി, കടവത്തൂർ മേഖലകളിലെ കോഴി കച്ചവടക്കാർ തമ്മിലാണ് മത്സരിക്കുന്നത്. ഇവർ തമ്മിലുള്ള മത്സരത്തിൽ 'പെട്ടു' പോയത് മറ്റ് കോഴിക്കച്ചവടക്കാരാണ്.
ഒരു വർഷത്തോളമായി 130 മുതൽ 160 വരെ കിലോവിന് ഉണ്ടായിരുന്ന ചിക്കൻ വില പെട്ടന്ന് 95 ലേക്കും 90 ലേക്കും താണു. കടവത്തൂരും, കല്ലിക്കണ്ടിയിലും ചിക്കൻ വില കുറഞ്ഞതോടെ കല്യാണ വീട്ടുകാരടക്കം അങ്ങോട്ടു പോക്കു തുടങ്ങിയതോടെയാണ് വില കുറക്കാൻ മറ്റ് വ്യാപാരികളും നിർബന്ധിതരായത്.
ഒരാഴ്ചയായി 100ൽ താഴെയാണ് ചിക്കൻ കിലോ വിന് വില, താഴെ ചമ്പാട് തൃപ്തി, പന്തക്കലിലെ വയലോരം എന്നിവിടങ്ങളിൽ ചിക്കൻ വില 90 ആണ്. നാളെ 87 ലേക്ക് താഴുമെന്നും വിവരമുണ്ട്.ചിക്കൻ വില താണതോടെ താഴെ ചമ്പാട് കഫേ ശ്രീ ജനകീയ ഹോട്ടലിൽ ചിക്കൻ പൊരിച്ചതിന് 30 രൂപയായി. 4 പീസുകൾ 30 രൂപക്ക് ലഭിക്കുന്നമെന്നതിനാൽ ഉപഭോക്താക്കളും സന്തുഷ്‌ടരാണ്.