പാനൂർ : കടവത്തൂരിലെ വീട്ടമ്മയടക്കം നിരവധി പേർക്ക് ഭ്രാന്തൻ നായയുടെ കടിയേറ്റു. വിദ്യാർത്ഥികളും സ്ത്രീകളുമുൾപ്പെടെ ആറുപേർക്ക് പരിക്ക് .പാറക്കടവ് കേരള ബാങ്ക് ജീവനക്കാരി വളയം കാലിക്കൊളാമ്പിലെ മുത്തങ്ങ ചാലിൽ സുജിന, കടവത്തൂർ സ്വദേശിനി അലീമ (65), ഉമ്മത്തൂർ എസ് ഐ എ സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ അഞ്ചുപേർ നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ ഒരാളെ വടകര ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇന്ന് ഉച്ചയോടെയാണ് ചെറ്റക്കണ്ടി ഭാഗത്ത് നിന്ന് ഓടിവന്ന വെള്ള നിറത്തിലുള്ള തെരുവുനായ പാറക്കടവ് അങ്ങാടിയിലും തുടർന്ന് ഉമ്മത്തൂർ വരെയുള്ള ഭാഗങ്ങളിലും ഉള്ള നിരവധി പേരെ ആക്രമിച്ചത്.
നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ബാങ്കിൽ നിന്ന് സ്റ്റേഷനറി സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു സുജിന. കടവത്തൂരിൽ നിന്ന് മകളുടെ വീട്ടിലേക്ക് വരുകയായിരുന്നു അലീമ. ഉമ്മത്തൂരിലെ സ്കൂൾ കോബൗണ്ടിൽ കയറിയാണ് വിദ്യാർത്ഥിയെ നായ ആക്രമിച്ചത്.