പാനൂർ: പാനൂർ കഴിഞ്ഞ മുപ്പത് വർഷത്തോളമായി മത്സ്യ ക്കച്ചവടം ചെയ്ത് ജീവിക്കുന്ന കരിയാട് കിടഞ്ഞിയിലെ എടത്തിൽ ശ്രീധരൻ അവരുടെ ഇന്നത്തെ മത്സ്യ വിൽപ്പനയിലൂടെ കിട്ടിയ 53286 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായി. തുക പാനൂർ നഗരസഭ ചെയർമാൻ വി. നാസർ ഏറ്റുവാങ്ങി. എം.ടി.കെ.ബാബു, അൻവർ കക്കാട്ട്, എം.പി. ശ്രീജ, ജയചന്ദ്രൻ കരിയാട്,പി. മനോഹരൻ , ജയശീലൻ ,എം.എം.രാജീവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.