പാനൂർ : പാനൂർ ഹൈസ്കൂളിലെ 1989 എസ്എസ്എൽസി ബാച്ച് സ്പന്ദനം കൂട്ടായ്മ വയനാടിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് പാനൂർ വില്ലേജ് ഓഫീസർ കെ. ബാബുവിന് കൈമാറി. ബാലസാഹിത്യകാരൻ രാജു കാട്ടുപുനം,കെ എം റീഹ,ഗിരിജ ഷാജി, കെ.പി.ഗിരീഷ്, പി. എം.ശ്രീജ, സൗമ്യേന്ദ്രൻ കണ്ണംവെള്ളി, വി. എൻ. രൂപേഷ്,മാലതി എന്നിവർ സംസാരിച്ചു.