പാനൂർ: കെ പി എസ് ടി എ തലശ്ശേരി വിദ്യാഭ്യാസ ജില്ല കേമ്പ് നരിക്കോട് മല ഗവ: എൽ പി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കുട്ടികൾക്കുള്ള സ്നേഹോപഹാര വിതരണവും അദ്ദേഹം നിർവ്വഹിച്ചു.സംസ്ഥന സെക്രട്ടറി എം.കെ അരുണ മുഖ്യ പ്രഭാഷണം നടത്തി.ഡി സി സി സെക്രട്ടറി കെ പി സാജു വിശിഷ്ടാഥിതിയായി ക്യാമ്പിനെ അഭിസംബോധന ചെയ്തു.വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന എക്സികുട്ടീവ് അംഗങ്ങളായ ദിനേശൻ പച്ചോൾ, സി വി എ ജലീൽ, ജില്ല സെക്രട്ടറി ടി വി ഷാജി, ജില്ല ട്രഷറർ രജീഷ് കാളിയത്താൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ ഇ കെ ജയപ്രസാദ്, കെ ശ്രീനിവാസൻ എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് അവതരിപ്പിച്ചു. വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ.സുധീർ കുമാർ സ്വാഗതവും ട്രഷറർ എസ്.ആർ.ശ്രീജിത്ത് നന്ദിയും പറഞ്ഞു