Zygo-Ad

പാനൂരിൽ ബസ്സിൽ കയറും മുമ്പെ ബെല്ലടിച്ചതിനെ തുടർന്ന് ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്.

പാനൂർ : പാനൂരിൽ ബസ്സിൽ കയറും മുമ്പെ ബെല്ലടിച്ചതിനെ തുടർന്ന് ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്.ചൊവ്വാഴ്ച രാവിലെ പാനൂർ ബസ്സ്റ്റാൻ്റിലായിരുന്നു അപകടം. ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി പന്ന്യന്നൂരിലെ നിയക്കാണ് പരിക്കേറ്റത്.രാവിലെ സ്കൂ‌ളിലേക്കുള്ള യാത്രക്കിടെ പാനൂർ – തലശേരി റൂട്ടിലോടുന്ന പ്രിൻസ് ബസാണ് അപകടം വരുത്തിയത്. നിയ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോൾ ഡോർ അടക്കുന്നതിനിടെ പിറകോട്ട് വീഴുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കാൻ പോലും മിനക്കെടാതെ ബസ് യാത്ര തുടരുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന മറ്റു വിദ്യാർത്ഥിനികൾ പറഞ്ഞു.

കൈക്ക് പരിക്കേറ്റ നിയ ചികിത്സ തേടി. ഇതോടെ വിദ്യാർത്ഥിനികൾ പിടിഎ പ്രസിഡണ്ട് നസീർ ഇടവലത്തിന്റെ നേതൃത്വത്തിൽ പാനൂർ സ്റ്റേഷനിലെത്തി പരാതി നൽകി.ചില ബസ് ജീവനക്കാർ പലപ്പോഴും ബസിൽ കയറാൻ അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ സകൂളിൽ സമയത്തെത്താൻ പാടുപെടുകയാണെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ