Zygo-Ad

വളപട്ടണം പുഴയിൽ മൃതദേഹം ; ബുധനാഴ്ച‌ പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറുടേതെന്ന് സൂചന.

പാനൂർ : വളപട്ടണം പുഴയിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർ രമേശന്റെ മൃതദേഹമാണിതെന്നാണ് സൂചന. വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്ബുധനാഴ്ച‌ ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടുവിട്ടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശനെ (55) ബുധനാഴ്ച‌ വൈകീട്ട് 5 മണിയോടെയാണ് കാണാതായത്. രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ രമേശന്റെ ഗുഡ്‌സ് ഓട്ടോ കണ്ടെത്തിയിരുന്നു.

പാനൂർ മാർക്കറ്റിനടുത്ത ഗുഡ്‌സ് സ്റ്റാന്റിൽ ഡ്രൈവറാണ് രമേശൻ. ബന്ധുവിന്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളും, പാനൂർ പൊലീസും പറശ്ശിനി പാലത്തിലെത്തി തിരച്ചിൽ നടത്തിയിരുന്നു. ഇന്നു കൂടി തിരച്ചിൽ നടത്തി അവസാനിപ്പിക്കാനിരിക്കയായിരുന്നു.

വളരെ പുതിയ വളരെ പഴയ