Zygo-Ad

പാനൂരിൽ ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിനിക്ക് വീണ് പരിക്കേറ്റ സംഭവം: വിദ്യാർത്ഥികൾക്ക് പൊലീസ് സംരക്ഷണം.

പാനൂർ:ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിനിക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ ശക്തമായ നിരീക്ഷണവുമായി പൊലീസ്. ബസ് സ്റ്റാന്റിൽ ബസുകളിലേക്ക് വിദ്യാർത്ഥികളെ കയറ്റിയത് പൊലീസ് സാന്നിധ്യത്തിലായിരുന്നു.നാലോളം പൊലീസുകാർ ബസ് സ്റ്റാന്റിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും ബസ് സ്റ്റാന്റിൽ പൊലീസ് സാന്നിധ്യമുണ്ടാകുമെന്ന് പാനൂർ സി.ഐ പ്രദീപ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി നിയക്ക് ബസിൽ നിന്നും വീണ് പരിക്കേറ്റത്. വിദ്യാർത്ഥിനി കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതായിരുന്നു അപകടകാരണം.

വളരെ പുതിയ വളരെ പഴയ