Zygo-Ad

മൊകേരി കൃഷി ഭവൻ പരിധിൽ പെട്ട കർഷകർക്ക് കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു .

ആത്മ കണ്ണൂർ പ്രാപ്തി വികസന പരിശീലന പരിപടി 24 -25 പ്രകാരം മൊകേരി കൃഷി ഭവൻ പരിധിൽ പെട്ട കർഷകർക്ക് കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു . കൂൺ ഉൽപാദനം വർദ്ധിപിക്കുക. കർഷകരെ കൂൺ കൃഷിയിലേക്ക് ആകർഷിക്കുക. തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്

വൈക്കോൽ ചകിരി ചോർ എന്നിവ ഉപയോഗിക്കാത്തെയുള്ള ന്യൂതനവും ലളിത വുമായ മഷ്റും പെല്ലറ്റ് ഉപയോഗിച്ചുള്ള കൃഷി രീതിയാണ് പരിശീലന പരിപാടിയിൽ ഉൾകൊള്ളിച്ചിട്ടുള്ളത് പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി വൽസൻ
ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് ശ്രീമതി രാജശ്രീ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ശ്രീ സുനിൽകുമാർ കെ ക്ലാസെടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീ. അജേഷ് കുമാർ സ്വാഗതം പറഞ്ഞു
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ശ്രീമതി ഷൈനി പി, ആരോഗ്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ. റഫീക്ക്. വി പി വാർഡ് മെമ്പർമാരായ അനിത പി ,പ്രസന്നദേവരാജൻ , വനജ എൻ , നീഷ് മ കെ സി , ഉബൈദ് എ.സി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആത്മ ബി.ടി.എം വർഷ പി നന്ദി പറഞ്ഞു. കൃഷി അസിസ്റ്റന്റ് റിജിൻ വി.കെ, ഷിം ജിത്ത് സി.കെ. ദിജിന പി എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ