Zygo-Ad

പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ ലോക സംഗീത ദിനം ആചരിച്ചു .

പാനൂർ: പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ ലോക സംഗീത ദിനം വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ ഡോ .എൻ എ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും ഗായികയുമായ ആര്യശ്രീ വത്സൻ മുഖ്യാതിഥിയായി. എസ് ആർ ജി കൺവീനർ സി ഐ റിയാസ്, സ്റ്റാഫ് സെക്രട്ടറി പി കെ നൗഷാദ്, സംഗീത അധ്യാപിക കെ ശാന്ത, വിദ്യാരംഗം കോ-ഓർഡിനേറ്റർ റഫീഖ് കാരക്കണ്ടി, പി സി നൗഷാദ്, കെ.ടി കെ റിയാസ്, മുഹമ്മദ് കൊട്ടാറത്ത് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ ഗാനാലാപനവും നടന്നു.

വളരെ പുതിയ വളരെ പഴയ