പാനൂർ :ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയ ക്വാർട്ടേഴ്സസിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് കെട്ടിട ഉടമയ്ക്ക് പിഴ.
പൊതിക്കണ്ടി അബ്ദുള്ള ഹാജിക്കാണ് 50,000 രൂപ തദ്ദേശ വകുപ്പ് ജില്ലാ എൻഫോഴ്സെസ്മെന്റ് സ്ല്വാഡ് പിഴ ഇട്ടത്.
വയൽക്കരയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ ഷെഡിനു സമീപത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതാണ് കണ്ടെത്തിയത്.തൊട്ടടുത്ത് തോട്ടിലും വയലിലും പ്ലാസ്റ്റിക് ബോട്ടിലും ഭക്ഷണപ്പൊതികളും കവറു കളും വലിച്ചെറിഞ്ഞതായും കണ്ടെത്തി.പ്ലാസ്റ്റിക് കത്തിച്ചതിനും ജലാശയം മലീനപ്പെടുത്തിയതിനും പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് പിഴ ചുമത്തിയത്. തുടർ നടപടി സ്വീകരിക്കാൻ കുന്നോത്തുപറമ്പ് പഞ്ചായത്തിന് സ്ക്വാഡ് നിർദേശം നൽകി.