പാനൂർ: ബോംബ് സ്ഫോടനം നടന്ന പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോട്, അമ്പിടാട്ട് മടപ്പുര പരിസരം, കട്ടക്കളം, അക്കാംപറമ്പ്, സ്വാമി പീടിക തുടങ്ങിയ സ്ഥലങ്ങളിലാണ് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്.പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എസിപി കെവി.വേണുഗോപാലിൻ്റെ നേതൃത്വത്തിലും, കൊളവല്ലൂരിൽ എസിപി ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുമാണ് റെയ്ഡ്. ബോംബ് സ്ക്വാഡും, സിആർപിഎഫും പോലീസിനൊപ്പമുണ്ട്.പാനൂർ സിഐ കെ.പ്രേംസദൻ, കൊളവല്ലൂർ സിഐ സുമിത്ത് എന്നിവരും സംഘത്തിലുണ്ട്. ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ പാനൂരിലെത്തി. ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ കാട്ടിൻ്റവിട ഷെറിൻ മരിച്ചതും, മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ നടക്കുന്ന അന്വേഷണവും, പോലീസ് റെയ്ഡും വിലയിരുത്തനായാണ് ജില്ലാ പോലീസ് മേധാവി പാനൂരിൽ ക്യാമ്പ് ചെയ്യുന്നത്.