പാനൂർ: മുളിയാതോട് ബോംബ് സ്ഫോടനത്തിൽ മരിച്ച സിപിഎം പ്രവർത്തകൻ കാട്ടിൻ്റെവിട ഷെറിൻ്റെ വീട്ടിൽ സന്ദർശിച്ചത് ബന്ധുക്കളുമായുള്ള അടുപ്പം കാരണമെന്ന് സിപിഎം നേതാവ് എ.അശോകൻ. പാർട്ടിയുടെ നിർദ്ദേശമോ മറ്റോ അല്ല സന്ദർശനത്തിനു പിന്നിൽ. മരിച്ച വീട്ടിൽ സന്ദർശനം നടത്തുന്നത് സ്വഭാവികമാണ്. മക്കൾ തെറ്റു ചെയ്തതിന് ബന്ധുക്കൾ എന്തു പിഴച്ചു. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് നേതൃത്വം അറിയിച്ചതാണെന്നും എ.അശോകൻ ഓപ്പൺമലയാളം ന്യൂസിനോട് പറഞ്ഞു. ബ്രാഞ്ച് അംഗം പറമ്പത്ത് സുകുമാരനും എ.അശോകനൊപ്പം ഷെറിൻ്റെ വീട് സന്ദർശിച്ചിരുന്നു.2014 ഇരുവരും ബിജെപി ബന്ധമുപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നവരാണ്.