Zygo-Ad

മുസ്ലീംലീഗ് വിഭാഗീയത രൂക്ഷമായ പാനൂർ വൈദ്യർപീടികയിൽ തിരഞ്ഞെടുപ്പ് ചൂടേറിയിട്ടും പ്രശ്ന പരിഹാരമില്ല. ഷാഫി പറമ്പിലിനായി യുഡിഎഫ് ഓഫീസ് തുറന്ന് ഒരു വിഭാഗം ലീഗ് പ്രവർത്തകർ

പാനൂർ: മുസ്ലീം ലീഗിലെ ഗ്രൂപ്പ് വഴക്ക് തെരുവിൽ അക്രമത്തിലേക്കും കേസിലുമെത്തിയ പാനൂർ വൈദ്യർപീടികയിൽ തിരഞ്ഞെടുപ്പ് ചൂടേറിയിട്ടും പ്രശ്ന പരിഹാരത്തിന് നേതൃത്വം ശ്രമം നടത്താതെ വന്നതോടെയാണ് സമാന്തര പ്രവർത്തനവുമായി ഒരു വിഭാഗം ലീഗ് പ്രവർത്തകർ തന്നെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തുറന്നു. ഓഫീസ് ഉദ്ഘാടനത്തിന് നിരവധി പേർ പങ്കെടുത്തു. ഔദ്യോഗിക നേതൃത്വം വൈദ്യർ പീടികയിൽ വിളിച്ചു ചേർത്ത തിരഞ്ഞെടുപ്പ് യോഗത്തിൽ പോലും ഒരു വിഭാഗത്തെ വിളിച്ചില്ല എന്നാരോപണമാണ് സമാന്തര തിരഞ്ഞെടുപ്പ് പ്രചരണത്തിന് പിന്നില്ലെന്ന് നേതാക്കൾ ഓപ്പൺ മലയാളം ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ഇവർ പറഞ്ഞു. ഓഫീസ് ഉദ്ഘാടനം നാലാം വാർഡ് ശാഖ പ്രസിഡണ്ട് കെപി.കാദർ നിർവ്വഹിച്ചു.മുൻ നഗരസഭ കൗൺസിലർ വി.ഹാരിസ് അധ്യക്ഷത വഹിച്ചു. പൊയിൽ മഹമൂദ്, കുണ്ടൻ ചാലിൽ അബൂബക്കർ, ടിസി. നിസാർ, എകെ. കാദർ, കെ.എം.നാണു, ടി. മഹമൂദ്, പറമ്പത്ത് ഷാഫി, വി.റഫീഖ്, പി.യുസഫ്, വി.മൊയ്തു, പറമ്പത്ത് റാഷിദ്, വെമ്മക്കൽ സിദ്ധിഖ്, അയൂബ് തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ