പെരിങ്ങത്തൂർ: ഈ വർഷത്തെ എൻ എം എം എസ് പരീക്ഷയിൽ പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പതിനഞ്ച് കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.നേഹ നൗറി,ഐമൻ സർവർ,സാൻവി മഹേഷ്,ജാനിസ് നഹ ഫാത്തിമ,സൈനുൽ ആബിദ് ,നൂറ ഫാത്തിമ,ഹരിദേവ്,
മിൻഹ ഫാത്തിമ,മുഹമ്മദ് സിദ്ദീഖ്,ശദ ഷെറിൻ,ഹംദാൻ മുഹമ്മദ്,മിൻഹ ഷെറിൻ,മുഹമ്മദ് സൈഫ്,ധാർമിക് ഡി എസ് സ്റ്റാലിൻ,അനന്തിക എന്നിവരാണ് വിജയികൾ. ഓൺലൈനായും ഓഫ് ലൈനായും നടത്തിയ വിവിധങ്ങളായ പരിശീലന പരിപാടിയുടെ വിജയം കൂടിയാണ് ഈ നേട്ടം. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ,കെ പി സുബൈർ, ബി വി അബ്ദുൽ ലത്തീഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
#tag:
പാനൂർ