പാനൂർ:മനേക്കരയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യ പ്രതി ഉൾപ്പെടെ മുഴുവൻ പേരെയും പാനൂർ പോലീസ് അറസ്റ്റു ചെയ്തു. മുഖ്യ പ്രതിയായ മനേക്കരയിലെ നിഖിൽ മനോഹരൻ എന്ന ചിക്കു, സുഹൃത്തുക്കളായ നിടുമ്പ്രത്തെ വൈശാഖ്, വർണജിത്ത്, ഷാരോൺ എന്നിവരാണ് പിടിയിലായത്. മനേക്കരയിലെ പുത്തൻപുരയിൽ ശ്രീജിഷിനാണ് കഴിഞ്ഞ ദിവസം നാലംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്.പരിക്കേറ്റ ശ്രീജിഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പാനൂർ സിഐ അഗേഷ് കേസെടുത്തത്.തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.