Zygo-Ad

ചൊക്ലിയിൽ ടെലിവിഷനിൽ നിന്ന് തീപടർന്ന് വീടിന് നാശം

ചൊക്ലി : പ്രവർത്തിച്ചുകൊണ്ടിരിക്കെ ടെലിവിഷനിൽനിന്ന് തീപടർന്ന് വീടിന് നാശം. തെക്കെ പന്ന്യന്നൂരിൽ ശ്രീനാരായണമഠത്തിന് സമീപത്തെ വിനീഷിന്റെ ‘വിജയമന്ദിരം’ വീട്ടിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.വിനീഷിന്റെ വിദ്യാർഥികളായ മക്കൾ ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ടെലിവിഷനിൽനിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇരുവരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു.

സംഭവസമയത്ത് ഇവർ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ജനൽച്ചില്ലുകൾ പൊട്ടിത്തെറിക്കുകയും അകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളും മറ്റും കത്തിനശിക്കുകയും ചെയ്തു. പരിസരവാസികളെത്തി തീയണച്ചതിനാൽ കൂടുതൽ നാശം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.

വളരെ പുതിയ വളരെ പഴയ