പാനൂർ :കണ്ണംവെള്ളി ഫ്രൻഡ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരായനം അനുമോദന സംഗമം സംഘടിപ്പിച്ചു. ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജാ അവാർഡ് നേടിയ കണ്ണംവെള്ളിയിലെ തെയ്യം കലാകാരൻ രവീന്ദ്രൻ കൊയിലത്തിനെയും വഴിയിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണ മാല തിരിച്ചു നൽകി ഉദാത്തമാതൃക കാട്ടിയ പാനൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ പ്രതീക്ഷ മഞ്ചേഷ്ബാബുവിനും ശ്രീജ ബാബുവിനും നാടിൻ്റെ ആദരവ് നൽകി. കെ എസ് ടി എ അധ്യാപക ജില്ലാ സംസ്ഥാന കലാ കായിക മേളയിലും സ്വർണ്ണ,വെള്ളി,മെഡലുകൾ കരസ്ഥമാക്കിയ റോഷ്ന ടീച്ചറെയും, യുനിവേഴ്സിറ്റി കലോത്സവത്തിലും, സംസ്ഥാന സ്കൂൾ കലോത്സവത്തിലും, കേരളോത്സവത്തിലും, സർഗോത്സവത്തിലും,എൽ എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിലും മികവ് പുലർത്തിയവരെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.അനുമോദന സംഗമം വാർഡ് കൗൺസിലർ ഷീബ കണ്ണമ്പ്രത്തിൻ്റെ അധ്യക്ഷതയിൽ ചൊക്ലി സർക്കിൾ ഇൻസ്പെക്ടർ കൈലാസനാഥ് എസ് ബി ഉദ്ഘാടനം ചെയ്തു ,ഗ്രന്ഥശാല സംഘം പാനൂർസമിതി കൺവീനർ സുരേഷ് ബാബു മാസ്റ്റർ,വായനശാല സെക്രട്ടറി എൻ.കെശ്രീധരൻ മാസ്റ്റർ പ്രസിഡണ്ട് കെ.കെ പുരുഷോത്തമൻ മാസ്റ്റർ,രവീന്ദ്രൻ കൊയിലത്ത് ,പ്രതീക്ഷ മഞ്ചേഷ് ബാബു ,ശ്രീജ ബാബു, റോഷ്ന ടീച്ചർ,ആദിഷ് ദിലീപ്, മേധഅനിൽ, വേദികരഞ്ജിത്ത്, അവന്തിക പി, അനുഷ്ക പി, വേദനന്ദ, റിയ സുരേന്ദ്രൻ, അതീഷ്ണ പ്രകാശ്, വേദ എം , കീർത്തിക കെ കെ തുടങ്ങിയവർ സംസാരിച്ചു