കതിരൂർ: കതിരൂർ സി പി എം പ്രവർത്തകൻ്റെ വീടിന് നേരെ കല്ലേറ്.സി പി എം പ്രവർത്തകൻ കോലാട്ടാവ് ചടയമ്പത്ത് മoപ്പുരക്ക് സമീപത്തെ സജീവൻ്റെ വീടിന് നേരെയാണ് കല്ലേറ് നടന്നത്.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം.സജീവൻ്റെ, ആശാ വർക്കറായ ഭാര്യ സുഷമയും മകളും ഇന്നലെ നടന്ന ഡിവൈഎഫ്ഐ മേഖല ജാഥയിൽ പങ്കെടുത്തിരുന്നു. പിന്നീട് ഇന്ന് പുലർച്ചയായിരുന്നു അക്രമം.കല്ലേറിൽ ജനൽ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. കതിരൂർ പോലീസിൽ പരാതി നൽകി.