Zygo-Ad

അനധികൃതമായി കടത്തിയ മാഹി ഡീസൽ പിടികൂടി.

പാനൂർ:മാഹിയിൽ നിന്നും അനധികൃതമായി ലോറിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന 66 ലിറ്റർ ഡീസൽ പോലീസ് പിടികൂടി.പൂക്കോട് വച്ച് തലശ്ശേരി എ എസ് പി ഷെഹൻഷാ ഐപിഎസിൻ്റ നേതൃത്വത്തിൽ വാഹന പരിശോധനയിലാണ് ഡീസൽ പിടികൂടിയത്.ചെങ്കൽ ക്വാറിയിലെ മിഷ്യൻ പ്രവർത്തിപ്പിക്കാനാണ് ഡീസൽ കടത്തുന്നത്. കേരളത്തിലെ അമിതമായ വിലയാണ് സമീപ പ്രദേശമായ മാഹിയിൽ നിന്നും ഡീസൽ മേടിക്കാൻ കാരണം.ഡീസൽ കടത്ത് വ്യാപകമാണെന്നും, ശക്തമായ നടപടി വേണമെന്നും കണ്ണൂരിലെ പെട്രൊൾ പമ്പ് ഉടമകൾ ആവശ്യപ്പെടുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ