Zygo-Ad

നവകേരള സദസിൽ നൽകിയ പരാതിയിലും നടപടിയില്ല. ചിറമ്മൽ ദ്വീപിലേക്കുള്ള പാലം പണിയിൽ " പണി നൽകി "മൊകേരി പഞ്ചായത്ത്.

പാനൂർ:മൊകേരി പഞ്ചായത്തിലെ ചിറമ്മൽ ദ്വീപിലേക്കുള്ള പാലം നിർമാണ പദ്ധതിക്ക് കുരുക്കഴിയുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ പരാതി നൽകിയിട്ടും, നടപടിയെടുക്കാൻ വൈമുഖ്യം കാട്ടി മൊകേരി പഞ്ചായത്തും. പാലം നിർമ്മാണത്തിന് 2.5 സെൻ്റ് സ്ഥലം ഏറ്റെടുക്കാനാകില്ലെന്ന് പഞ്ചായത്ത് അറിയിച്ചതോടെയാണ് പ്രതീക്ഷകൾ അസ്തമിച്ചത്.

മൂന്നു പതിറ്റാണ്ട് പഴക്കമുള്ള വീതി കുറഞ്ഞ നടപ്പാലമാണു ദ്വീപിലേക്കു പ്രവേശിക്കാനുള്ള ഏക വഴി. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പാലം സുരക്ഷിതവുമല്ല.നിരവധി കുടുംബങ്ങൾ താമസിക്കുന്ന തോടും പുഴയും ചുറ്റപ്പെട്ട 20 ഏക്കർ സ്‌ഥലമാണ് അടിസ്ഥാന സൗകര്യമില്ലാ
തെ വർഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്നത്.
പഞ്ചായത്ത് റോഡിൽ നിന്ന് പാലം പണിയേണ്ട തോടിലേക്ക് എത്തിച്ചേരാൻ 2.5 സെന്റ് സ്‌ഥലം സൗജന്യമായി വിട്ടു നൽകണമെന്നാണ് അധികൃതർ അവസാനമായി നിർദേശിച്ചത്.
പാനുരിൽ നടന്ന നവകേരള സദസ്സിൽ പാലത്തിനായി സമർപ്പിച്ച അപേക്ഷയിലെ നടപടിയുടെ
ഭാഗമായി പാലം നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തിക്കാവശ്യമായ 2.5 സെന്റ് സ്ഥലം മൊകേരി പഞ്ചായത്തിന് ഏറ്റെടുത്ത് നൽകാനാകുമോ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്‌ടർ രേഖാമൂലം ചോദിച്ചു.
എന്നാൽ തനതു ഫണ്ട് കുറവായതിനാൽ 2.5 സെന്റ് സ്‌ഥലം പഞ്ചായത്തിന് ഏറ്റെടുക്കാനാവില്ലെന്നു ഭരണസമിതി കഴിഞ്ഞ ദിവസം തീരുമാനം എടുത്തു. പ്രദേശവാസികളിൽ നിന്ന് സ്‌ഥലം സൗജന്യമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന അറിയിപ്പാണ് നൽകിയത്. ഇതോടെ പാലം പണി എപ്പോൾ, എങ്ങിനെ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.

വളരെ പുതിയ വളരെ പഴയ