പാനൂർ: പുത്തൂരിലെ സോഷ്യലിസ്റ്റ് നേതാവും പി.ആർ.കുറുപ്പിൻ്റെ അടുത്ത അനുയായി മായിരുന്ന കെ.കുമാരൻ മാസ്റ്ററുടെ ഇരുപത്തിമൂന്നാം ചരമവാർഷികം ആചരിച്ചു. കെ.പി.മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആർ. ജെ.ഡി.നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.പി.ചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ഒ.മോഹനൻ മാസ്റ്റർ അധ്യക്ഷനായി. ടി.എച്ച്.നാണു സ്വാഗതം പറഞ്ഞു.രവീന്ദ്രൻ കുന്നോത്ത്, കരുവാങ്കണ്ടി ബാലൻ, ഒ.പി ഷീജ, കെ.പി റിനിൽ, കെ.പി.പ്രമോദ്, എം.വി.സുരേഷ് എന്നിവർ സംസാരിച്ചു