Zygo-Ad

മദ്റസാ സർഗമേള കലാ പ്രതിഭകളെ ആദരിച്ചു.

കടവത്തൂർ :പാനൂർ-കടവത്തൂർ കോംപ്ലക്സ് കെ.എൻ എം മദ്റസാ സർഗമേളയിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടിയ നുസ്റത്തുൽ ഇസ്ലാം മദ്റസയിലെ വിദ്യാർത്ഥികളെ എൻ.ഐ.എസും പി.ടി.എ കമ്മിറ്റിയും സംയുക്തമായി ആദരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും സംഘം പ്രസിഡണ്ടുമായ പി.കെ. അബ്ദുല്ല പി.ടി.എ യുടെ ഉപഹാരം വിതരണം ചെയ്തു. മേഖലയിലെ 10
മദ്റസകളിൽ നിന്നും 500 ലധികം പ്രതിഭകളാണ് മത്സരത്തിൽ മാറ്റുരച്ചത്.
പി.ടി.എ. പ്രസിഡണ്ട് ഡോ.
അഫ്സൽ അഹ്മദ് അധ്യക്ഷനായി.
സി.എച്ച് ഇസ്മായിൽ ഫാറൂഖി, ടി. അശ്റഫ് മാസ്റ്റർ,എൻ.കെ. അഹമദ് മദനി ,കെ.കെ.അബ്ദുല്ല.നാസർ പുത്തലത്ത്, സമദ് അറക്കൽ, കെ. അസ്ലം, സ്കൂൾ എച്ച് എം. ഫാറൂഖ്
മാസ്റ്റർ മദ്റസാധ്യാപകരായ മഹ്മൂദ് ബാഖവി, നസീഫ് നല്ലൂർ, ജാബിർ കെ.എം സമദ് പാറക്കടവ്, കെ.കെ ഹഫ്സ, സുബൈദ, ബുഷറ, ബാസില, അമീറ, സമീറ ആശംസകളർപ്പിച്ചു .

വളരെ പുതിയ വളരെ പഴയ