കേന്ദ്ര സർക്കാറിൻ്റെ സാംസ്ക്കാരിക ഇടങ്ങളിലെ ഇടപ്പെടലും, സിനിമ – സീരിയൽ രംഗത്തു പോലും സവർണ്ണ ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ഒളിച്ചു കടത്തപ്പെടുകയുമാണെന്ന് തുറന്നടിച്ച് നവകേരള സദസിൽ താരമായ സിനിമ – സീരിയൽ നടി ഗായത്രി വർഷ ഡിസംബർ 20ന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് നടക്കുന്ന സാംസ്കാരിക പ്രതിരോധം ഇനിയും ഉറക്കെ പരിപാടിയിൽ പ്രഭാഷണം നടത്തും.കെ.കെ.രാജീവൻ പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മുൻ മന്ത്രി പി കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും.തുടർന്ന് നേരറിവ് ഏകപാത്ര നാടകവും അരങ്ങേറും.