Zygo-Ad

പാനൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ നിയമന തസ്തിക നികത്താതെ സർക്കാർ.ഒപി പരിശോധനയ്ക്ക് രണ്ടു ഡോക്ടർമാർ മാത്രം.

പാനൂർ: ബോർഡിൽ മാത്രം താലൂക്ക് ആശുപത്രി എന്നെഴുതി വെച്ച് ചികിത്സിക്കാൻ മതിയായ ഡോക്ടർമാർ പോലുമില്ലാതെ പാനൂർ താലൂക്ക് ആശുപത്രി. പ്രതിദിനം 700 ഓളം രോഗികൾ ഒപിയിലെത്തുമ്പോൾ പരിശോധിക്കാൻ 2 ഡോക്ടർ മാത്രം.രാവിലെ 9 മുതൽ ആരംഭിക്കുന്ന പരിശോധനയ്ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവാണ്.4 ഡോക്ടർമാരുടെ നിയമന ഒഴിവ് നികത്താൻ നിരവധി തവണ ആരോഗ്യ വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പനി പടർന്നു പിടിച്ചതിനാൽ രോഗികളുടെ എണ്ണത്തിലും ക്രമാതീത വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒപിയിൽ പരിശോധനയ്ക്ക് ഡോക്ടർമാരുടെ കുറവ് സാരമായി ബാധിച്ചതായി ജീവനക്കാർ ഓപ്പൺ മലയാളം ന്യൂസിനോട് പറഞ്ഞു.നിലവിലുള്ള ഡോക്ടർമാർ വെള്ളം പോലും കുടിക്കാനാകാതെ രോഗികളെ പരിശോധിക്കേണ്ടി വരികയാണ്.അതിനു പുറമെ ഇഎൻടി ഡോക്ടറുടെ സേവനവും ഇപ്പോൾ പാനൂരിൽ ഇല്ല. നിലവിലെ ഇഎൻടി വിഭാഗം ഡോക്ടർക്ക് ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ പകരം ഡോക്ടറുടെ നിയമനവുമായില്ല. നിരവധി തവണ തസ്തിക നികത്താൻ അപേക്ഷ നൽകിയെങ്കിലും പരിഗണന മാത്രം ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു.

വളരെ പുതിയ വളരെ പഴയ