Zygo-Ad

അനധികൃതമായി കടത്തികൊണ്ടുവന്ന 54 കുപ്പി വിദേശമദ്യം പിടികൂടി.

കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കക്കറ എന്ന സ്ഥലത്ത് വെച്ച് മാഹിയിൽ നിന്നും അനധികൃതമായി വിൽപ്പനക്കായി സ്കൂട്ടറിൽ കടത്തി കൊണ്ടുവന്ന 500ml ന്റെ 54 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. കിഴക്കേ കതിരൂർ സ്വദേശിയായ രഞ്ജിത്ത് ഇ , വയസ്സ് 47, ഏരിയന്റവിട ഹൗസ് എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ ഡോളി വി എം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കക്കാറയിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഇയാൾ മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് ഇയാൾക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കതിരൂർ പോലീസ് സ്റ്റേഷൻ സബ്ബ്‌ ഇൻസ്‌പെക്ടർ ഡോളി വി എം, സി പി ഒ മാരായ മിതോഷ് കെ, ശ്രീജിത്ത്‌ വി എന്നിവരാണ് മദ്യം പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

വളരെ പുതിയ വളരെ പഴയ