Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും

കോഴിക്കോട് : വേനല്‍ കനത്തതോടെ ജില്ലയില്‍ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത രോഗങ്ങള്‍ പടരുന്നു. ജില്ലയില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ 8,500ഓളം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചികിത്സ തേടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കിണറുകള്‍ വറ്റി. കുടിവെള്ളത്തിലൂടെയാണ് പലതരം രോഗങ്ങള്‍ പടരുന്നതെന്നാണ് നിഗമനം.

ശരാശരി 250ലധികം ആളുകളാണ് പനി ബാധിച്ച് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രി കളിയിലെത്തുന്നത്. ഇതിന് പുറമെ സ്വകാര്യ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ബുധനാഴ്ച മാത്രം 821 പേര്‍ പനി ബാധിച്ച് ആശുപത്രികളിലെത്തി. വിട്ടുമാറാത്ത ചുമയും ജലദോഷവും കടുത്ത ക്ഷീണവുമാണ് പടരുന്ന പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

 

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..