Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
‘എന്റെ ഗ്രാമം’ തൊഴിൽദാന പദ്ധതിക്ക് തുടക്കം

പാനൂർ :പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സബ്‌സിഡിയോടെ നടപ്പാക്കുന്ന ‘എന്റെ ഗ്രാമം’ പ്രത്യേക തൊഴിൽ ദാന പദ്ധതി തുടങ്ങി. പദ്ധതി പ്രകാരം ടി അജയ് കുമാറിന് ലഭിച്ച ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി പാനൂർ നഗരസഭാ കൗൺസിലർ കെ കെ സുധീർകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് എൻ പവിത്രൻ അധ്യക്ഷനായി. ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ സി ബിനിഷ, ഡയറക്ടർമാരായ മഹിത മോഹൻ, കെ സതീഷ്, എൻ ടി കെ ബിജിത എന്നിവർ സംസാരിച്ചു.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..