Skip to content
പാനൂരിന്റെ വാർത്താ ജാലകം
bde1595e-e64e-4e1b-8f9f-1c2ee55c0985
റെയില്‍വെ വരുമാനത്തില്‍ മികച്ച വരുമാനം നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ 25 റെയില്‍വെ സ്റ്റേഷനില്‍ 11ഉം കേരളത്തില്‍ നിന്ന്`

സതേണ്‍ റെയില്‍വെയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ 100 റെയില്‍വെ സ്റ്റേഷനുകളുടെ പട്ടിക പുറത്ത്. ആദ്യ 25 റെയില്‍വെ സ്റ്റേഷനില്‍ 11ഉം കേരളത്തില്‍ നിന്നാണ്.തിരുവനന്തപുരം സെന്‍ട്രല്‍ (നാലാം സ്ഥാനം -262 കോടി), എറണാകുളം ജംഗ്ഷന്‍ (ആറ് – 227 കോടി), കോഴിക്കോട് (എട്ട് – 178 കോടി), തൃശൂര്‍ (ഒമ്പത് -155 കോടി), എറണാകുളം ടൗണ്‍ (13 -129 കോടി), പാലക്കാട് ജംഗ്ഷന്‍
(1- 115 കോടി), കണ്ണൂര്‍ (16-113 കോടി), കൊല്ലം ജംഗ്ഷന്‍ (19- 97 കോടി), കോട്ടയം(21-83 കോടി), ആലുവ (22- 80 കോടി), ചെങ്ങന്നൂര്‍ (25 61 കോടി) എന്നിവയാണ് ആദ്യ 25ല്‍ ഉള്‍പ്പെട്ടത്.

പാനൂര്‍ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..