Zygo-Ad

പാനൂർ തങ്ങൾ 17-ാം ആണ്ട് അനുസ്മരണം നവംബർ 4 മുതൽ 8 വരെ തങ്ങൾപീടികയിൽ നടക്കും


പാനൂർ: പ്രശസ്ത മതപണ്ഡിതനായ പാനൂർ തങ്ങളുടെ 17-ാം ആണ്ട് അനുസ്മരണ പരിപാടികൾ നവംബർ 4 മുതൽ 8 വരെ തങ്ങൾപീടിക സഹ്റ ക്യാമ്പസിൽ വെച്ച് നടക്കും.

നവംബർ 4-ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പരിപാടി ഉദ്ഘാടനം ചെയ്യും. നവംബർ 5-ന് പി. ജയരാജൻ പങ്കെടുക്കുന്ന ടേബിൾ ടോക്ക്, 6-ന് ഗ്ലോബൽ ടോളറൻസ് സമ്മിറ്റ്, 7-ന് പൂർവ്വവിദ്യാർത്ഥി സംഗമം എന്നിവ നടക്കും. 8-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ അനുസ്മരണ പരിപാടികൾ പൂർത്തിയാകുമെന്ന് ഭാരവാഹികൾ പാനൂരിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ