പാനൂർ: പാനൂർ തങ്ങൾ 17-ാം ആണ്ടനുസ്മരണ പരിപാടികൾക്കും ഗ്ലോബൽ ടോളറൻസ് സമ്മിറ്റിനും തങ്ങൾപ്പീടിക സഹ്റ ക്യാമ്പസിൽ തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട് നിർവഹിച്ചു.
വിവിധ പ്രമുഖ വ്യക്തിത്വങ്ങളും മത-സാമൂഹിക രംഗങ്ങളിലെ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ആണ്ടനുസ്മരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക-ആത്മീയ പരിപാടികളും സമ്മേളനങ്ങളും വരും ദിവസങ്ങളിൽ സഹ്റ ക്യാമ്പസിൽ നടക്കും.
