പാനൂർ: പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ പാനൂർ മേഖല എൽ.പി. വിഭാഗം മത്സരങ്ങൾക്ക് പാനൂർ വെസ്റ്റ് യു.പി. സ്കൂളിൽ തുടക്കമായി. മത്സരങ്ങളുടെ ഉദ്ഘാടനം പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി.എം. ബാബുരാജ് മാസ്റ്റർ നിർവഹിച്ചു.
ചടങ്ങിൽ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് നജീർ അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി കൊച്ചു കലാകാരന്മാരാണ് എൽ.പി. വിഭാഗം മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. ജനപ്രതിനിധികളും അധ്യാപകരും സംഘാടകസമിതി ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

