Zygo-Ad

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മൊകേരി സ്കൂളിലെ വിദ്യാർത്ഥികൾ


മൊകേരി (കണ്ണൂർ): പീക്ക് ലോഡ് സമയത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ നൂതന ശാസ്ത്ര മാതൃകയുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 'Ker-Graph Lead BESS' എന്ന നൂതന മാതൃക അവതരിപ്പിച്ചാണ് സ്കൂളിലെ വിദ്യാർത്ഥികളായ വൈഗയും പ്രാർത്ഥനയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്ന നിലയിലാകുന്ന പീക്ക് ലോഡ് സമയങ്ങളിൽ നേരിടുന്ന വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാൻ സഹായിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) മാതൃകയാണ് ഇരുവരും വികസിപ്പിച്ചെടുത്തത്. ശാസ്ത്രമേളയിൽ വിധികർത്താക്കളുടെയും സന്ദർശകരുടെയും പ്രത്യേക പ്രശംസ നേടാൻ ഈ കണ്ടുപിടിത്തത്തിന് സാധിച്ചു. വിദ്യാർത്ഥികളുടെ ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും രക്ഷിതാക്കളും അഭിനന്ദനങ്ങൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ