പാനൂർ: പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് കണ്ണൂർ ജില്ലാ ശാസ്ത്രമേളയിൽ മികച്ച നേട്ടം കൈവരിച്ച് ഗൗതവ് കൃഷ്ണ ശ്രദ്ധേയനായി. പ്രവൃത്തി പരിചയ മേളയിൽ വുഡ് വർക്കിൽ എ ഗ്രേഡ് നേടിയാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയായ ഗൗതവ് മികവ് പുലർത്തിയത്.
പെരിങ്ങത്തൂർ കൊളവല്ലൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഗൗതവ് കൃഷ്ണ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും മികച്ച പിന്തുണയും ഗൗതമിന്റെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഗൗതമിനെ തേടി വിവിധ മേഖലകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് എത്തുന്നത്. മേളയിൽ നിലവിൽ ജില്ലയിൽ മൂന്നാം സ്ഥാനത്താണ് പി.ആർ.എം. കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ.
