Zygo-Ad

പ്രമുഖ സ്റ്റേജ് അവതാരകൻ ബിനീഷ് കാളാച്ചേരിയുടെ ഒന്നാം ചരമവാർഷികം ആചരിച്ചു; പി.കെ. പ്രവീൺ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി


പാനൂർ (കണ്ണൂർ): പ്രമുഖ സ്റ്റേജ് അവതാരകനും കലാകാരനുമായിരുന്ന പാനൂരിലെ ബിനീഷ് കാളാച്ചേരിയുടെ (ബിനീഷ് സി.കെ.) ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.

ചടങ്ങിന്റെ ഭാഗമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും സാംസ്കാരിക പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ ഒത്തുചേർന്ന് പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.കെ. പ്രവീൺ എം.എൽ.എ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ