പാനൂർ: 750 രൂപ അയച്ചാൽ 15,000 രൂപ തിരിച്ച് നൽകാമെന്ന വ്യാജ വാഗ്ദാനത്തിൽ വിശ്വസിച്ച യുവതിക്ക് 38,650 രൂപ നഷ്ടമായി. പാനൂർ മൊട്ടമ്മൽ ഹൗസിൽ സിയ സന്തോഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ നാലിനാണ് യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സന്ദേശം എത്തിയത്. 'വർക്ക് വിത്ത് അകൻകാ ഷാ' (Work with Akanksha Shah) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ലഭിച്ച സ്കാനർ വഴി വിവിധ ഘട്ടങ്ങളിലായി പണം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
