Zygo-Ad

പഴമയുടെ രുചിയും പുതുമയുടെ വൈവിധ്യവും ഒരുമിച്ചു: കടവത്തൂരിൽ പായസമധുരത്തിന്റെ ഉത്സവമായി 'ഖീർ ഫെസ്റ്റ്'


കടവത്തൂർ: പഴമയുടെ രുചിക്കൂട്ടുകളും പുതുമയുള്ള വൈവിധ്യങ്ങളും സമന്വയിപ്പിച്ച് കടവത്തൂരിൽ പായസമധുരത്തിന്റെ ഉത്സവമായി 'ഖീർ ഫെസ്റ്റ്'. കടവത്തൂർ വെസ്റ്റ് യു.പി. സ്കൂൾ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് വേറിട്ട ഈ ഭക്ഷ്യമേള സംഘടിപ്പിച്ചത്.

ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ യൂട്യൂബറും പാചക വിദഗ്ധനുമായ ഷെഫ് ഷാൻ നിർവഹിച്ചു. വൈവിധ്യമാർന്ന പായസങ്ങളുടെ പ്രദർശനവും വിതരണവും മേളയിൽ പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുക്കാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് ചടങ്ങിൽ ദൃശ്യമായത്.


വളരെ പുതിയ വളരെ പഴയ