കീഴ്ക്കാഴ്ചമ്പാട് കുറിച്ചിക്കരയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം മൂലം പ്രദേശവാസികൾ നേരിടുന്ന ദുരിതത്തിന് പരിഹാരവുമായി പഞ്ചായത്ത് രംഗത്ത്. വീടുകളുടെ ചുരുകളിലും അകത്തളങ്ങളിലും വരെ കൂട്ടത്തോടെ കയറിക്കൂടുന്ന ഒച്ചുകൾ കൃഷിയിടങ്ങളിലെ സസ്യലതാദികൾ വ്യാപകമായി നശിപ്പിക്കുന്നതും വലിയ പ്രതിസന്ധിയായിരുന്നു.
ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പന്ന്യന്നൂർ പഞ്ചായത്തിലെ 6, 12 വാർഡുകളിൽ ഒച്ചുകളുടെ വ്യാപനം തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും പഞ്ചായത്ത് ജനകീയ യോഗം വിളിച്ചുചേർത്തു. കുറിച്ചിക്കര ശ്രീനാരായണ മഠത്തിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. സ്നേഹ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. മണിലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ എസ്.ആർ. സ്നേഹ ബോധവൽക്കരണ ക്ലാസെടുത്തു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗത്തിൽ പങ്കെടുത്തവർക്ക് ഒച്ചുനശീകരണത്തിനുള്ള തുരിശ് വിതരണം ചെയ്തു. പ്രദേശത്ത് ഒച്ചുകളുടെ വ്യാപനം തടയാൻ കൂട്ടായ പ്രവർത്തനങ്ങൾ ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.
