പാനൂർ: ഗ്ലോബൽ സ്പോർട്സ് ക്ലബ്ബ് എലാങ്കോടും എലാങ്കോട് സെൻട്രൽ എൽ.പി. സ്കൂൾ പി.ടി.എ.യും സംയുക്തമായി സ്കൂളിനായി വാങ്ങി നൽകിയ മൈക്ക് സെറ്റ് കൈമാറി. പാനൂർ നഗരസഭ വാർഡ് കൗൺസിലർ അൻസത്ത് മീത്തൽ സ്കൂൾ പ്രധാനാധ്യാപകൻ രാജേഷ് മാസ്റ്റർക്ക് ഉപഹാരം കൈമാറി.
ചടങ്ങിൽ സ്കൂൾ മാനേജർ വി. മുഹമ്മദ് ശരീഫ്, പി.ടി.എ. പ്രസിഡന്റ് സമീർ കെ.പി., മുൻ പി.ടി.എ. പ്രസിഡന്റും മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ പി.പി. മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.
