ചെണ്ടയാട്: ചെണ്ടയാട് മേഖലയിലെ അറിയപ്പെടുന്ന കർഷകനായിരുന്ന വയലാമ്പ്രാൻ കുഞ്ഞിക്കണ്ണന്റെ സ്മരണ പുതുക്കി പുത്തൂർ വില്ലേജ് കർഷക സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചെണ്ടയാട് ഗുരുദേവ സ്മാരക യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് സി.പി.ഐ.(എം) പാനൂർ ഏരിയാ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ കാർഷിക സംസ്കാരവും കർഷക കൂട്ടായ്മകളും കെട്ടിപ്പടുക്കുന്നതിൽ വയലാമ്പ്രാൻ കുഞ്ഞിക്കണ്ണൻ നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞുകൊണ്ടാണ് അനുസ്മരണ സമ്മേളനം നടന്നത്. കർഷക സംഘം പുത്തൂർ വില്ലേജ് ഭാരവാഹി കെ.പി. പുരുഷു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകരും വില്ലേജ് കമ്മറ്റി പ്രതിനിധികളും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.
