പാനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) ചമ്പാട് റെയ്ഞ്ച് പതിനെട്ടാമത് ഇസ്ലാമിക കലാമേളയായ 'മുസാബഖ'യ്ക്ക് മൂഴിക്കര മുർശിദുൽ വിൽദാൻ മദ്രസയിൽ തുടക്കമായി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മദ്രസ മാനേജ്‌മെന്റ് സെക്രട്ടറി ഖാലിദ് മാസ്റ്റർ മൂഴിക്കര നിർവ്വഹിച്ചു.
റെയ്ഞ്ച് പ്രസിഡന്റ് എം. ഉമ്മർകുട്ടി ഹാജി ചടങ്ങിൽ പതാക ഉയർത്തി. ചമ്പാട് റെയ്ഞ്ചിന് കീഴിലുള്ള വിവിധ മദ്രസകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കലാമേളയിൽ വിവിധ വേദികളിലായി മത-സർഗ്ഗാത്മക മത്സര ഇനങ്ങൾ അരങ്ങേറും. ചടങ്ങിൽ മദ്രസ മാനേജ്‌മെന്റ് പ്രതിനിധികളും മത-സാമൂഹിക രംഗത്തെ പ്രമുഖരും അധ്യാപകരും പങ്കെടുത്തു. വരും ദിവസങ്ങളിൽ കലാ-സാഹിത്യ മത്സരങ്ങൾ തുടരും.
