പാനൂർ: സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) തലശ്ശേരി ലീജിയന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച പാനൂർ ലീജിയന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
എസ്.സി.ഐ. പ്രസിഡന്റ് എസ്. എഫ്. എം. എം. വാസുദേവൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. പി. പി. സത്യൻ പ്രസിഡന്റായ പുതിയ ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സീനിയർ ചേംബർ ഭാരവാഹികളും ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
